Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manjhinikara Pilgrimage

Ernakulam

വ​ട​ക്ക​ൻ മേ​ഖ​ല മ​ഞ്ഞി​നി​ക്ക​ര തീ​ർ​ഥ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി

നെ​ടു​ന്പാ​ശേ​രി: ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ്രാ​ർ​ത്ഥ​ന​യോ​ടും ഉ​പ​വാ​സ​ത്തോ​ടും കൂ​ടി അ​ണി​നി​ര​ന്ന വ​ട​ക്ക​ൻ മേ​ഖ​ല മ​ഞ്ഞി​നി​ക്ക​ര തീ​ർ​ഥ​യാ​ത്ര​യ്ക്ക് ചെ​റി​യ വാ​പ്പാ​ല​ശേ​രി പ​ള്ളി​യി​ൽ തു​ട​ക്ക​മാ​യി.

മ​ഞ്ഞി​നി​ക്ക​ര​യി​ൽ ക​ബ​റ​ട​ങ്ങി​യി​ട്ടു​ള്ള പ​രി​ശു​ദ്ധ ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്രി​യ​ർ ക്കീ​സ് ബാ​വ​യു​ടെ നാ​മ​ത്തി​ൽ ലോ​ക​ത്ത് ആ​ദ്യ​മാ​യി സ്ഥാ​പി​ച്ച ദേ​വാ​ല​യ​മാ​ണി​ത്.

മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഏ​ലി​യാ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ്, മാ​ത്യൂ​സ് മാ​ർ അ​ന്തി​മോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് തീ​ർ​ഥ​യാ​ത്ര സം​ഘം ഭാ​ര​വാ​ഹി​ക​ൾ​ക്ക് ദീ​പ​ശി​ഖ​യും പാ​ത്രി​യ​ർ​ക്ക​പ​താ​ക​യും കൈ​മാ​റി.

മ​ല​ബാ​ർ ക​ർ​ണാ​ട​ക തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​നേ​കം ദേ​വാ വാ​ല​യ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന തീ​ർ​ഥാ​ട​ക​ർ ഒ​രു​മി​ച്ചാ​ണ് ഇ​വി​ടെ നി​ന്ന് പു​റ​പ്പെ​ട്ട​ത്. അ​ഞ്ച് രാ​വും അ​ഞ്ച് പ​ക​ലും നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ് തീ​ർ​ഥ​യാ​ത്ര. യാ​ത്ര​യ്ക്ക് ടൈ​റ്റ​സ് വ​ർ​ഗീ​സ് കോ​ർ​പ്പി​സ്കോ​പ്പ, ഫാ. ​വ​ർ​ഗീ​സ് വി. ​അ​രി​യി​ക്ക​ൽ, ഫാ. ​എ​ബി​ൻ ഏ​ലി​യാ​സ്, ഫാ. ​എ​മി​ൽ ഏ​ലി​യാ​സ്, ഷെ​വ. സി.​വൈ. വ​ർ​ഗീ​സ്, പി.​വി. ഏ​ലി​യാ​സ്, ബി​നോ​ജ് ജേ​ക്ക​ബ്, ജേ​ക്ക​ബ് തോ​മ​സ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Latest News

Corehub Up